നാട്ടിൽ എവിടെയാ?
എവിടാ നാട്? എപ്പോഴെങ്കിലുമൊക്കെ നമ്മളെല്ലാരും കേട്ടിട്ടുള്ള ചോദ്യമാണിത്. Simple question, അല്ലേ? പക്ഷേ എനിക്കങ്ങനെയല്ല...
നാടെവിടാന്ന് ആരേലും ചോദിച്ചാ ആകെ confusion ആണ്.. ജനിച്ചതും വളർന്നതും എല്ലാം UAE യിലാണ്... ആദ്യം Abu Dhabi, പിന്നെ Khorfakkan, Ras Al Khaimah.. അങ്ങനെ പോയി 18 വർഷം.. ജീവിതത്തിലെ ഏറ്റവും സുന്ദരമായ വർഷങ്ങൾ... ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ടവരെല്ലാം അവിടാണ്..
ഡിഗ്രി പഠനത്തിനായി കേരളത്തിൽ വന്നപ്പോ അച്ഛൻ്റേം അമ്മേടേം നാടായ തിരുവനന്തപുരത്തല്ല താമസം തുടങ്ങിയത്. പകരം അച്ഛൻ കൊല്ലത്ത് വാങ്ങിയ പുതിയ വീട്ടിലായിരുന്നു. SN വനിത കോളേജിൽ പോകാൻ ഏറെ സൗകര്യം... 7 വർഷം കൊല്ലത്ത് ചിലവഴിച്ചു.. കൊല്ലം എനിക്ക് ഏറെ ഇഷ്ടായിരുന്നു.. നല്ല സഹകരണമുള്ള മനുഷ്യർ, ധാരാളം book stalls, ബീച്ച്, ബിഷപ്പ് ജെറോം നഗറിൽ കൂട്ടുകാരുമായി കറക്കം...
ജോലി സംബന്ധമായി എറണാകുളത്തെത്തി... നല്ല energy ഉള്ള സ്ഥലം... വേഷത്തിലും, കാഴ്ചപ്പാടുകളിലും ഏറെ സ്വാതന്ത്ര്യം നൽകുന്ന നാട്..
വിവാഹം കഴിഞ്ഞപ്പോ ആലപ്പുഴയിലേക്ക് പറിച്ചു നട്ടു.. എന്തു കൊണ്ടോ ഇവിടെ 17 വർഷങ്ങൾ പിന്നിട്ടിട്ടും വേരുറച്ചിട്ടില്ല.. ഒരിക്കലും ഈ സ്ഥലത്തോട് ഒരു ആത്മബന്ധം തോന്നീട്ടില്ല... ഞാൻ മരിച്ചാൽ ഈ മണ്ണിൽ എന്നെ സംസ്കരിക്കരുതെന്ന് മക്കളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്..
അപ്പോ ചോദ്യത്തിലേക്ക് തിരിച്ചെത്താം. എൻ്റെ നാടേതാ? സത്യം പറഞ്ഞാ അതിന് വ്യക്തമായ ഒരുത്തരമില്ല. തിരോന്തോരത്തുകാരി എന്ന് ആളുകൾ പറയുമ്പോഴും അവിടെ ഞാൻ ഒരു വർഷം പോലും താമസിച്ചിട്ടില്ല... എന്നാലും തലസ്ഥാനത്ത് മിന്നൽ പ്രളയമെന്ന് അറിഞ്ഞപ്പോ രാവിലെ തന്നെ വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചു.. വിളിച്ചിട്ട് കിട്ടാത്തവർക്ക് msg ഇട്ടു. അതാണ് ചിത്രത്തിൽ. എല്ലാരും സുരക്ഷിതർ, ദൈവത്തിന് സ്തോത്രം!
അപ്പോ ഞാൻ പറയാറുള്ളത് ഇതാണ്..എൻ്റെ പ്രിയപ്പെട്ടവർ ഉള്ളിടമെല്ലാം എൻ്റെ നാടാണ്... എനിക്ക് ചെന്ന് കയറാൻ ഒരു വീടുളളിടമെല്ലാം എൻ്റെ
നാടാണ്...
Comments