Skip to main content

Posts

Featured

പിറന്നാൾ സമ്മാനം

 കുറച്ച് ദിവസങ്ങൾക്ക് മുൻപ് എൻ്റെ പിറന്നാളായിരുന്നു. അന്ന് Post ചെയ്യാനിരുന്ന കഥയാണ്. നടന്നില്ല... എന്നാ പിന്നെ ഇന്നാകാം എന്ന് കരുതി... വർഷങ്ങൾക്ക് മുൻപ് അബുദാബി കോർണിഷ് ഹോസ്പിറ്റലിൽ ഞാൻ ജനിച്ച് ഏതാനം മണിക്കൂറുകൾ കഴിഞ്ഞപ്പോ അച്ഛൻ നാട്ടിലേക്ക് 2 telegram വിട്ടു - ഒന്ന് അച്ഛൻ്റെ വീട്ടിലേക്കും മറ്റേത് അമ്മേടെ വീട്ടിലേക്കും. Telegram ലഭിച്ചപ്പോ രണ്ടിടത്തേം പ്രതികരണം പിന്നീട് പലരും പറഞ്ഞറിഞ്ഞതാണ്. അച്ഛൻ്റെ വീട് - CS നിവാസ് (കരിങ്ങോടത്തിട്ട) - ശാർക്കര - ചിറയിൻകീഴ് അച്ഛൻ്റെ അപ്പുപ്പൻ മരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ബന്ധുക്കളൊക്കെ കുടുംബ വീട്ടിൽ കൂടിയിട്ടുണ്ട്. അവിടേക്കാണ് postman കയറി വന്നത്.  അന്നത്തെ കാലത്ത് ഗൾഫിൽ നിന്നും Telegram വഴി വരുന്ന വാർത്തകൾ ശുഭകരമാകാറില്ല. അതു കൊണ്ട് തന്നെ telegram എന്ന് കേട്ടതും അച്ചമ്മ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി. കാരണം അച്ചാമ്മേടെ 3 മക്കളും 2 മരുമക്കളും ഗൾഫിലാണേ. ആർക്കാ എന്താ സംഭവിച്ചേന്ന് അറിയില്ലല്ലോ. കരച്ചിലിന് കോറസ് എന്നോണം അച്ചാമ്മേടെ അനിയത്തിമാരും അലമുറയിൽ പങ്കു ചേർന്നു. ഈ കോലാഹലം കേട്ടാണ് അപ്പച്ചി പുറത്തേക്ക് ഓടി വന്നത്. Telegram ഒപ്പിട്ട് വാങ്ങി വായ

Latest Posts

Let them shine!!

Women's day and Mahashivratri

Pre-birthday thoughts

Achuth

Freelancing comes with its thorns

ആരതി 😔