മണ്ണിൻ്റെ ശാപം
വീട്ടിൽ ചെന്നപ്പോ മുറ്റം നിറയെ ചെടികൾ. വല്യ സന്തോഷം തോന്നി.
അമ്മാമ്മ വഴിയാണ് ചെടികളോട് ഇത്രയും ഇഷ്ടം തുടങ്ങിയത്.
എവിടെ പോയിട്ട് വന്നാലും കുറേ കമ്പുകളും വിത്തുകളും തൈകളും ഒപ്പം പോരും.
തുടക്കത്തിൽ ഇവിടെയും അങ്ങനായിരുന്നു.
ഏറെ കൊതിച്ച് ചെടികൾ കൊണ്ട് വന്ന് നടും. സ്നേഹത്തോടെ പരിപാലിക്കും. അത് വളരും, വേരുറയ്ക്കും, മൊട്ടിടും.
അതിൽ കൂടുതൽ ആയുസ്സ് എൻ്റെ ചെടികൾക്ക് കിട്ടാറില്ല.
കാരണം അപ്പോഴാണ് മറ്റ് രണ്ട് കൈകൾ അവരെ വേരോടെ പിഴുതെടുത്ത് തീയിലേക്ക് വലിച്ചെറിയുന്നത്. ആ ചെടികൾ പച്ചയ്ക്ക് കത്തുന്നത് നോക്കി നിൽക്കാനേ എനിക്കാകൂ.
ഇത് ആവർത്തിച്ച് കൊണ്ടേ ഇരിന്നു. ഒടുവിൽ, I got the message.
പിന്നെ ഞാൻ ചെടികൾ നടുന്നത് നിർത്തി.
അതിപ്പോ ഇവിടെ ചുറ്റും നോക്കിയാ മനസ്സിലാകും. It's dry, barren, bleak, just as empty as my mind. കുറേ കരിയിലയും പൊടിയും മാത്രം.
മണ്ണിൻ്റെ രോദനങ്ങൾക്ക് ഞാനിന്ന് ചെവി കൊടുക്കാറില്ല.
എന്നെങ്കിലും സ്വന്തമായി ഒരു തുണ്ട് ഭൂമി ഉണ്ടായാൽ അവിടം പച്ചപ്പ് കൊണ്ട് നിറച്ച് ഞാനിതിന് പ്രായശ്ചിത്തം ചെയ്തോളാം...


Comments