'വേണ്ടാത്ത കുരിശെടുത്ത് തലയിൽ വയ്ക്കുന്ന' DNA


വർഷങ്ങൾക്ക് മുൻപ്, അതായത് ഞങ്ങടെ ഡിഗ്രി പഠന കാലത്ത്, ക്ലാസ് ടൂറിൻ്റെ തലേ ദിവസം...

Core organizing committee അംഗം എന്ന നിലയിൽ ഞാൻ കുത്തിയിരുന്ന് എല്ലാരും ഏൽപ്പിച്ച തുക എണ്ണി തിട്ടപ്പെടുത്തുന്നു,...കൊണ്ടു പോകേണ്ട സാധനങ്ങളുടെ checklist update ചെയ്യുന്നു,..അവസാന നിമിഷം 'മോളെ ടൂറിന് വിടുന്നില്ല' എന്ന് പ്രഖ്യാപിച്ച രക്ഷകർത്താവിനോട് സംസാരിക്കുന്നു... arrangements ഒക്കെ ടീച്ചർമാരോട് പങ്കു വയ്ക്കുന്നു... ടൂറിന് വരാൻ സാമ്പത്തികമില്ലാത്ത ഒരു കുട്ടീടെ ചിലവുകൾ ഏറ്റെടുക്കാൻ ചിലർ സന്നദ്ധത അറിയിച്ചപ്പോൾ അതിൽ എങ്ങനെ എല്ലാരേം പങ്കാളികളാക്കാം എന്ന് ചിന്തിക്കുന്നു.... ചുരുക്കി പറഞ്ഞാ ആകെ ഭ്രാന്ത് പിടിച്ച തിരക്ക്... അപ്പോഴാണ് ടി വി യിലെ സിനിമയിൽ മുഴുകിയിരുന്ന അമ്മ എന്നെ നോക്കിയിരിക്കുന്നത് ശ്രദ്ധിച്ചത്. "എന്താമ്മേ?" ഞാൻ ചോദിച്ചു. '' എനിക്ക് പെട്ടെന്ന് നിൻ്റച്ഛനെ ഓർമ്മ വന്നു. ഇതേ സ്വഭാവമാണല്ലോ.. വേണ്ടാത്ത എല്ലാ കുരിശും എടുത്ത് തലയിൽ വയ്ക്കും. എന്നിട്ട് ടെൻഷനടിച്ച് നടക്കും.. നിനക്കിതിൻ്റെ വല്യ കാര്യമുണ്ടോ?" "ആരെങ്കിലും ഏറ്റെടുക്കണ്ടേ അമ്മേ? പിന്നെ, ഇതൊക്കെ ഒരു രസല്ലേ?!" ഇനി Fast forward ചെയ്യാം ഇന്നലത്തെ ദിവസത്തേക്ക്.. വൈകുന്നേരം മുതൽ ഉണ്ണീടെ ഫോണിന് rest ഇല്ല... ഇടയ്ക്കിടെ സംഭാഷണങ്ങളുടെ തലയും വാലും കേൾക്കാം.. ''പൂക്കൾ എല്ലാം Set ആണ്. ഞാൻ രാവിലെ എത്തിക്കാം..." , "ബാനർ എന്തായി?", "ചെണ്ടമേളക്കാരെ രാവിലെ ഒന്നൂടി വിളിക്കണേ..", "ആ Photographer നേരത്തേ എത്തോ? പരിപാടി തുടങ്ങുന്നതിന് മുൻപ് കുറച്ച് pics എടുക്കാൻ പറയണം...", "ടാ അതിന് എനിക്കും മുണ്ടുടുക്കാൻ അറിയില്ല.. നമുക്കവനെ കൊണ്ട് ഉടുപ്പിക്കാം..." "എന്തുവാടേ? കുറേ നേരമായല്ലോ?" ഞാൻ ചോദിച്ചു. " നാളത്തെ പരിപാടി കളറായാൽ മതിയായിരുന്നു.." അവൻ പറഞ്ഞു... "നീ എന്തിനാ ഇങ്ങനെ ടെൻഷനടിക്കുന്നേ?" ഞാൻ തുടർന്നു. "എന്ത് ടെൻഷൻ? എൻ്റെ സ്കൂൾ ജീവിതത്തിലെ അവസാനത്തെ ഓണാഘോഷമാ...ഇതൊക്കെ ഒരു രസല്ലേ?" അവൻ പറഞ്ഞു... 'വേണ്ടാത്ത കുരിശെടുത്ത് തലയിൽ വയ്ക്കുന്നത് ' ഉണ്ണീടേം DNA യിൽ ഉണ്ടെന്ന് തോന്നുന്നു! എന്നോ എവിടെയോ മറന്നു വച്ച - അതോ നഷ്ടപ്പെട്ടതോ - ആയ എന്നെ വീണ്ടും മകനിലൂടെ കൺമുന്നിൽ കണ്ടത് പോലെ... A different kind of deja vu...🥰🥰




Nitha Girija Vallabhan is a freelance content writer with over 18 years of experience in creating content for websites, landing pages, blog posts, LinkedIn newsletters, case studies, and academic projects for clients across the world.

Comments

Nitha Girija Vallabhan is a freelance content writer with over 18 years of experience in creating content for websites, landing pages, blog posts, LinkedIn newsletters, case studies, and academic projects for clients across the world.

Popular Posts