മഴ
താപനില പുതിയ ഉയരങ്ങൾ തൊടുമ്പോൾ ഒരു മഴയ്ക്കായ് കൊതിച്ചു പോകുന്നു. ആദ്യമായി മഴ കണ്ടതെന്നാണെന്ന് അറിയില്ല. പക്ഷേ ഓർമ്മ വച്ച നാൾ മുതൽ മഴ ഒരു ലഹരിയാണ്. എത്ര നേരം വേണേലും മഴയുടെ സൗന്ദര്യം ആസ്വദിച്ചിരിക്കാം. വരണ്ട മണ്ണിൽ പുതു മഴത്തുള്ളികൾ പതിക്കുമ്പോൾ ഉയരുന്ന ആ ഗന്ധം... ഇന്നോളം അറിഞ്ഞ ഒരു സുഗന്ധ ദ്രവ്യവും നൽകിയിട്ടില്ല അത്രത്തോളം ഹൃദയസ്പൃക്കായ അനുഭൂതി. മഴയിൽ കുളിച്ച് ഈറനണിഞ്ഞ് നിൽക്കുന്ന മരങ്ങളും പൂക്കളും മനസ്സിന് കുളിർമ നൽകുന്ന കാഴ്ചയല്ലേ?
കൈയ്യിൽ ആവി പറക്കുന്ന വലിയ ഒരു കപ്പ് കട്ടൻ കാപ്പിയുമായി ഉമ്മറത്തിരുന്ന് മുറ്റത്ത് തകർത്ത് പെയ്യുന്ന മഴ കാണണം. അതൊരു ധ്യാനം പോലെയാണ്. സർവ്വേശ്വരൻ ഭൂമിയും മനസ്സും തണുപ്പിക്കാൻ അനുഗ്രഹമഴ വർഷിക്കുമ്പോൾ അത് ആസ്വദിക്കാതിരിക്കുന്നത് എങ്ങനെ?
ഇന്ന് പ്രകൃതിയേയും നിലാവിനേയും പ്രണയിക്കുന്നത് പോലെ ഞാൻ മഴയേയും പ്രണയിക്കുന്നു. ജീവിതത്തിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി, ദൂരെ ദൂരെ ഒരു മലമുകളിൽ ചെറിയൊരു കുടീരത്തിൽ കുറേ നാൾ ഏകാന്തമായി കഴിയണം. കൂട്ടിന് മഴയും നിലാവും പ്രകൃതിയും മാത്രം. ഒരിക്കലും നടക്കാത്ത ആഗ്രഹമാണെന്ന് അറിഞ്ഞിട്ടും എന്റെ സ്വപ്നങ്ങളിൽ നിറയുന്നു ആ മഴകുടീരം. എല്ലാ സ്വപ്നങ്ങളും മനസ്സിൽ കുഴിച്ച് മൂടിയത് പോലെ ഇത് കുഴിച്ച് മൂടാൻ എന്തു കൊണ്ടോ സാധിക്കുന്നില്ല.

Comments