Pre-birthday thoughts
ഈ മാസം എൻ്റെ പിറന്നാളാണ്...😌😌
എല്ലാ വർഷവും അന്നേ ദിവസം മക്കൾ status, story ഒക്കെ ഇടും... അത് കണ്ടിട്ട് ചിലർ wish ചെയ്യും. ചുരുക്കം ചിലർ വിളിക്കും...
രണ്ട് വർഷം മുൻപ് ഒരു പിറന്നാൾ ദിവസം Status, story ഒന്നും ഇടണ്ടാന്ന് ഞാൻ മക്കളോട് പറഞ്ഞു...
അന്നത്തെ ദിവസം ഓർത്ത് വച്ച് എന്നെ wish ചെയ്തത് മൂന്നു പേർ മാത്രം. 1) അച്ഛൻ 2) അമ്മ 3) നിധിൻ മുരളി
Priority list എന്നൊന്ന് നമുക്കെല്ലാർക്കും കാണുമല്ലോ... എൻ്റെ priority list ഞാൻ തിരുത്തി എഴുതിയ ദിവസമായിരുന്നു അത്...
പറയുമ്പോ എല്ലാം പറയണോല്ലോ... ഒരു wish കൊണ്ട് തീരുന്നതല്ല അമ്മയുടെ സ്നേഹം.. എൻ്റെ എല്ലാ പിറന്നാളിനും അമ്മ ശിവക്ഷേത്രത്തിൽ പോയി എൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥിക്കും... അതൊരു സന്തോഷാ.. എനിക്കു വേണ്ടി പ്രാർഥിക്കാൻ ഭൂമിയിൽ ഒരാളെങ്കിലുമുണ്ടല്ലോ!
പക്ഷേ ഇക്കുറി അമ്മയോട് പ്രാർഥനയൊന്ന് മാറ്റിപ്പിടിക്കാൻ ഞാൻ പറഞ്ഞു... ആയുരാരോഗ്യത്തിന് പകരം അൽപം സമാധാനവും സ്നേഹവും ചോദിച്ചോളാൻ പറഞ്ഞു...
സമാധാനവും സ്നേഹവും ഇല്ലാത്ത ജീവിതത്തിന് എന്തിനാണ് ഹേ ഇത്രയും ആയുസ്സ്??
Comments