വീണപൂവ്....


 ഇച്ചിരി പച്ചക്കറി വാങ്ങാൻ ജംങ്ഷനിലേക്ക് നടക്കുവായിരുന്നു... 


അപ്പോ ദേ അടുത്തൂടെ  സ്കൂട്ടറിൽ ഒരു couple പാഞ്ഞ് പോയി.... ഭാര്യ വണ്ടിയോടിക്കുന്നു... ഭർത്താവ് പിന്നിലിരിക്കുന്നു... 


പതിവിന് വിപരീതമായ ആ കാഴ്ച കണ്ടപ്പോ ൻ്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു! സ്ത്രീകളങ്ങനെ മുന്നോട്ട് വരട്ടെ... സന്തോഷമുള്ള കാര്യം!


പച്ചക്കറി വാങ്ങി, വെളുത്തുള്ളീടെ വില പോയൊരു പോക്കിനെ കുറിച്ച് വേവലാതിപ്പെട്ട് തിരികെ നടക്കവേ, ആ സ്കൂട്ടർ അതാ തിരിച്ച് വരുന്നു...


"ഞാൻ കടയിലേക്ക് വിടട്ടെ? കിഴങ്ങ് വാങ്ങിക്കണം.'' ഭാര്യ പറയുന്നത് കേട്ടു.


''കിഴങ്ങ് നിൻ്റെ #@*#.. വീട്ടിലേക്ക് പോടീ!" ഭർത്താവദ്ദേഹം പിന്നിലിരുന്ന് അലറി.


"വാപ്പ പറഞ്ഞ് വിട്ടതല്ലേ തൈര് വാങ്ങണോന്ന്?" ഭാര്യ തുടർന്നു.


"വാപ്പയോട് ഞാൻ പറഞ്ഞോളാം. നീ വണ്ടി വീട്ടിലേക്ക് വിട്.. "


കുറച്ച് മുന്നേ അവർ പോകുന്നത് കണ്ടപ്പോ തോന്നിയ ആ കുഞ്ഞു സന്തോഷം അങ്ങനെ പോയി കിട്ടി...


ആ സ്ത്രീ മുന്നിലിരിക്കുന്നന്നേ ഉള്ളൂ.... നിയന്ത്രണം അപ്പോഴും പിന്നിലിരിക്കുന്നവൻ്റെ കൈയ്യിൽ തന്നെ...


N.B. എഴുതി വച്ചതിന് ചിത്രവുമായി യാതൊരു ബന്ധവുമില്ല. അറിയാം! വെറുതെ വിരിഞ്ഞ്, കൊഴിഞ്ഞ്, മണ്ണിനോട് ചേരുന്ന ചില ജന്മങ്ങളുടെ പ്രതീകമാണെന്ന് കൂട്ടിക്കോളൂ!


(Sigh)

Nitha Girija Vallabhan


#womenempowerment #womensupportingwomen #genderequality #downwithpatriarchy

Comments

Popular Posts