പോയോടോ?

 


ഏതെങ്കിലും ഒരു കഥാപാത്രമാണേൽ പോട്ടേന്ന് വെക്കാം. ഇതിപ്പോ നായകൻ തന്നെ തിരിഞ്ഞു നടന്നാലോ? 

വിവരം അറിഞ്ഞപ്പോ സമാധാനിപ്പിക്കാൻ ആശ ശ്രമിച്ചില്ല. കുറ്റപ്പെടുത്താനും. അത്രയും ആശ്വാസം...

"എന്നിട്ട് ആളിപ്പോ എന്തിയേ?" അവൾ ചോദിച്ചു.

" കാത്തു സൂക്ഷിച്ച് വെച്ചേക്കുവാ..''

'' എവിടെ?"

" എൻ്റെ വരികളിൽ... അത് മാത്രമല്ലേ എനിക്ക് സ്വന്തമായുള്ളൂ?

എൻ്റെ ശ്വാസനിശ്വാസങ്ങളിൽ... അതല്ലേ അവസാനം വരെ ഒപ്പമുള്ളൂ?

എൻ്റെ ഹൃദയത്തുടിപ്പിൽ... മരണം വന്ന് വിളിക്കും വരെ എൻ്റെ ജീവൻ പിടിച്ച് നിർത്തുന്നത് അത് തന്നെയല്ലേ?

എൻ്റെ നിലയ്ക്കാത്ത ചിന്തകളിൽ... എൻ്റെ ഏറ്റവും വലിയ സന്തോഷം അതല്ലേ?

എൻ്റെ കണ്ണുകളിലെ തിളക്കത്തിൽ... ആ നിലാവിൽ ലോകമെത്ര സുന്ദരമെന്നോ?!"

"നിനക്ക് ഭ്രാന്താടീ പെണ്ണേ! "

" അറിയാം. ഈ ഭ്രാന്തിൻ്റെ ലഹരി നിനക്കറിയില്ലല്ലോ!"



Comments

Popular Posts