നീ വെറും സ്വപ്നമോ?

 


അയാൾ എൻ്റെ സന്തോഷമായിരുന്നു, പ്രതീക്ഷയായിരുന്നു, യാഥാർഥ്യമായിരുന്നു...

പക്ഷേ ഞാനയാൾക്ക് മഴവില്ലായിരുന്നു, പൂമ്പാറ്റയായിരുന്നു, വെറുമൊരു സ്വപ്നമായിരുന്നു...

അതുകൊണ്ടാവോ ഒരു ഉറക്കത്തിനപ്പുറം ഞാൻ മാത്രം മാഞ്ഞു പോയത്? 

നിലാവിൻ്റെ നൈർമല്യമുള്ള ആ ഓർമ്മകൾ എൻ്റെ ഭാവനയുടെ സൃഷ്ടി മാത്രമായിരുന്നോ?

വാക്കുകൾ എത്ര വേണം ഇനിയും ഈ ശൂന്യത നികത്താൻ? ജന്മങ്ങൾ എത്ര വേണം ഇനിയും 'നീ എൻ്റെ സ്വന്തം' എന്ന് ലോകത്തോട് പറയാൻ? ദൂരമെത്ര താണ്ടണം ഇനിയും എൻ്റെ വിരൽത്തുമ്പിനാൽ നിൻ്റെ ഹൃദയതാളമറിയാൻ?

അനന്തമായ കാത്തിരിപ്പുമായി ഞാൻ പൊരുത്തപ്പെട്ടതാണ്. എന്നാൽ ഈ നിമിഷങ്ങളുടെ കാത്തിരിപ്പ്..... അതെന്നെ ഇല്ലാതാക്കുന്നു... നീ ആഗ്രഹിച്ചത് പോലെ...

Comments

Popular Posts