പുസ്തകവും ആയുസ്സും തമ്മിലെന്ത്?
ഇഷ്ടപ്പെട്ടതിനെ ചുറ്റിപ്പറ്റി നമുക്കെല്ലാം ചില വിചിത്രമായ വിശ്വാസങ്ങളില്ലേ? എന്തോ... എനിക്കുണ്ട്.
പുസ്തകങ്ങളുടെ കാര്യത്തിൽ എനിക്കൊരു വിശ്വാസമുണ്ട് (അതോ അന്ധവിശ്വാസമോ?) വായിച്ച് തീർക്കാൻ പുസ്തകങ്ങൾ ഉള്ളപ്പോൾ മരണം എന്നെ കൊണ്ടു പോകില്ല. പൊട്ടത്തരമെന്ന് തോന്നുന്നുണ്ടോ? എന്നാലും വേരുറച്ചൊരു വിശ്വാസമാണത്....
ഒരേ സമയം 3 - 4 പുസ്തകങ്ങൾ വായിക്കുക പതിവാണ്. എന്നു വച്ചാൽ, at any given time, പാതി വായിച്ച പുസ്തകങ്ങളുണ്ടാവും എൻ്റെ മേശമേൽ. അത് വായിച്ച് തീരും വരെ ആയുസ്സുണ്ടാകുമെന്ന് വെറുതെ ഒരു പ്രതീക്ഷ...
അതു കൊണ്ട് ഞാൻ നിങ്ങൾക്ക് പുസ്തകം സമ്മാനിച്ചാൽ, നിങ്ങളത്രമേൽ എനിക്ക് പ്രിയപ്പെട്ടതാണെന്ന് അറിയുക... ആ പുസ്തകത്തിലെ ഓരോ താളും നിങ്ങളുടെ ദീർഘായുസ്സിന് വേണ്ടിയുള്ള എൻ്റെ പ്രാർഥനയാണെന്ന് അറിയുക...
അതു പോലെ തന്നെ എനിക്ക് പുസ്തകം സമ്മാനിച്ച നിങ്ങളും എൻ്റെ ഹൃദയത്തിൽ ഭദ്രമാണെന്നറിയുക...
Comments