അച്ചു


 ഏതാ ആ കൊച്ചു കുട്ടിയെന്ന് പലരും ചോദിച്ചു. പറയാം..


ആ കൊച്ചു മിടുക്കിയാണ് ആർഷ. ഞങ്ങടെ അച്ചു. 


അച്ചു ഒരു trained dancer അല്ല. But she is immensely talented.


ഗ്രൂപ്പ് ഡാൻസിൻ്റെ pratice ന് വീട്ടിൽ വന്നപ്പോ അവൾ സ്വയം പഠിച്ചെടുത്ത ഒരു semi classical ഡാൻസ് കളിച്ച് കാണിച്ചു. സായ് പല്ലവിയുടെ പ്രണവാലയാ ഡാൻസ്... 


സത്യം പറഞ്ഞാ അന്തം വിട്ടു പോയി. ക്ലാസിക്കൽ ഡാൻസിൽ പരിശീലനമില്ലാതെ ഇത്രയും അഴകോടെ ചുവട് വയ്ക്കുന്നവർ വളരെ ചുരുക്കമാണ്...


അവിടെന്നാണ് ഒരു Semi classical ഇനം അച്ചുനെ കൊണ്ട് അവതരിപ്പിക്കണം എന്ന ആശയം ഉദിച്ചത്... അതിനിടയിൽ അവൾക്കൊരു കൂട്ട് എന്ന രീതിയിൽ ഞാനും അതിൽ ചേർന്നു...


പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ഈ കൊച്ചു കലാകാരിക്ക് ലഭിച്ചത്... 


അച്ചു, നിനക്കൊപ്പം ഈ വേദി പങ്കിടാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു...


ഒരുപാട് ഉയരങ്ങളിൽ കീഴടക്കാൻ പോകുന്ന പ്രതിഭയാണ് നീ... ദൈവം അനുഗ്രഹിക്കട്ടെ!

Comments

Popular Posts