പാച്ചു


 സർവ്വീസിന് കൊടുത്തിരുന്ന മനുവിൻ്റെ ബൈക്കെടുക്കാൻ മനുവും നിയാസും കൂടി നിയാസിൻ്റെ ശകടത്തിൽ പുറപ്പെട്ടു. വഴിയരികിൽ പട്ടിണിക്കോലത്തിൽ ഒരു പപ്പിക്കുട്ടിയെ കണ്ടപ്പോ നിയാസ് അതിനേം കൊണ്ടിങ്ങ് പോന്നു.


അപ്പഴാ അടുത്ത പ്രശ്നം. രസിയാൻ്റി ഇവനെ വീട്ടിൽ കയറ്റില്ല. പിന്നെന്താ ചെയ്യാ? നിയാസ് ഇവനെ എൻ്റെ കൈയ്യിൽ ഏൽപിച്ചു. ''തൽക്കാലം ഇവനിവിടെ നിൽക്കട്ടെ. വീട്ടിൽ സമ്മതിച്ചാ ഞാൻ കൊണ്ടു പൊക്കോളാം. ഇല്ലെങ്കിൽ ഇവൻ ഇവിടെ വളരട്ടെ!"


അത് കേൾക്കേണ്ട താമസം, കൊച്ചു ഷേറൂൻ്റെ പഴയൊരു belt തപ്പിയെടുത്ത് പപ്പിയെ അണിയിച്ചു. പേരുമിട്ടു.


അങ്ങനെ പീക്കാച്ചു എന്ന പാച്ചുവിൻ്റെ വിശേഷങ്ങൾ ഇവിടെ തുടങ്ങുകയാണ്...

Comments

Popular Posts