ആരതി 😔



ആരതി: Love marriage ആണ്...🥰

ലോകം: ആഹാ! അടിപൊളി. ആശിച്ചത് പോലെ നടന്നല്ലോ!😃


(കാലങ്ങൾക്ക് ശേഷം)

ആരതി: അത് പിന്നെ...love marriage ആയിരുന്നു..😟

ലോകം: ഓ..തന്തേം തള്ളേം പറയുന്നത് കേൾക്കാതെ തന്നിഷ്ടത്തിന് പോയതല്ലേ? അനുഭവിച്ചോ!😏


(വീണ്ടും കാലങ്ങൾക്ക് ശേഷം)

ആരതി: ഉപദ്രവം സഹിക്കാൻ വയ്യ!🥺

ലോകം: എന്തിനാ സഹിക്കുന്നേ? അങ്ങ് ഉപേക്ഷിച്ചേക്കണം. ബാക്കി വരുന്നിടത്ത് വച്ച് കാണാം.😒


(വീണ്ടും കാലങ്ങൾക്ക് ശേഷം)

ആരതി: വീട് വിട്ടിറങ്ങിയിട്ടും എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ലല്ലോ...😪

ലോകം: ഈ നാട്ടിൽ പോലീസും കോടതിയുമൊക്കെയില്ലേ? നീയൊരു പരാതി കൊട്..🤨


(വീണ്ടും കാലങ്ങൾക്കു ശേഷം)

ആരതി: അയാൾക്ക് കോടതി ജാമ്യം അനുവദിച്ചു.

ലോകം: അതിനെന്താ? ഇനി അയാൾ ഒന്നിനും വരില്ല...😒


(2024 Feb 19 ന് ശേഷം)

ആരതി:

ലോകം: നല്ലോരു കൊച്ചായിരുന്നു. കഷ്ടായി പോയി. സ്വന്തം ഇഷ്ടത്തിന് കല്യാണം കഴിച്ചതാ. എന്നാ അതോർത്തെങ്കിലും കുറച്ച് adjust ചെയ്യണ്ടേ? ഇന്നത്തെ പിള്ളേർക്ക് അതൊന്നും പറ്റില്ലല്ലോ! ഒന്ന് പറഞ്ഞ് രണ്ടാമത്തേന് divorce. അവിടം കൊണ്ട് നിർത്തിയോ? അവനെതിരെ പരാതിം കൊടുത്തു. ആണുങ്ങളല്ലേ, വാശി കേറില്ലേ? ആ ദേഷ്യത്തിന് അവൻ ചെയ്തതാവും. കുറച്ചൊക്കെ സഹിച്ച് അടങ്ങി ഒതുങ്ങി നിന്നിരുന്നേൽ ഇത് വല്ലതും സംഭവിക്കുമായിരുന്നോ?


***************************************

അയൽപക്കത്തെ BBCകളും CCTVകളും serial addicts സുമായ കുറേ അമ്മുമ്മമാർ ഒത്തുകൂടിയപ്പോ കേട്ട comments ആണ് അവസാനം കുറിച്ചത്.😤😤


വല്ലാതെ സങ്കടപ്പെടുത്തി ആരതിയുടെ വാർത്ത. Media യിൽ വന്ന ആ നിഷ്കളങ്കമായ പുഞ്ചിരി മനസ്സിൽ നിന്നും മായുന്നില്ല...😔


ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റിയെന്ന് പൂർണ്ണമായും ബോദ്ധ്യപ്പെട്ട നിമിഷം മുതൽ അവൾ എടുത്തത് ശരിയായ തീരുമാനങ്ങളായിരുന്നു. അയാളെ വേർപിരിഞ്ഞ് ജീവിച്ചതും, സ്വന്തം സുരക്ഷയ്ക്കായി നിമയത്തിൻ്റെ സഹായം തേടിയതും, ജോലിക്ക് പോയി കുട്ടികളെ വളർത്തിയതും എല്ലാം ശരികളായിരുന്നു. എന്നിട്ടും ആ ശരികൾക്കൊന്നും അവളുടെ ജീവൻ രക്ഷിക്കാനായില്ല. ദേഷ്യവും വാശിയും പ്രതികാരവും തീർത്ത അഗ്നിയിൽ അവൾ എരിഞ്ഞമർന്നു.


അതിലേറെ സങ്കടപ്പെടുത്തിയത് മറ്റൊന്നാണ് - ജീവിക്കാൻ ആശിച്ച, മക്കളെ വളർത്താൻ പരിശ്രമിച്ച ആ യുവതിയെ ഒരുവൻ ജീവനോടെ കത്തിച്ചിട്ടും, അവളുടെ ഭാഗത്താണ് തെറ്റെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന ലോകം.😔😔


**സ്വരമുയർത്താൻ പറയുന്നവർ ഇവിടെ നീണാൾ വാഴും. അതു കേട്ട് സ്വരമുയർത്തുന്നവർ ആയുസ്സെത്താതെ വീഴും...**😔

Comments

Popular Posts