Home Library


 കാണുന്നിടത്തു നിന്നെല്ലാം books വാങ്ങിക്കൂട്ടുന്നത് എൻ്റൊരു ശീലമാണ്. കുറേ books സുഹൃത്തുക്കൾക്ക് കൊടുത്തു, വേറെ കുറേ അവരായിട്ട് കൊണ്ടു പോയി, ചിലത് ആരൊക്കെയോ കടമായി കൊണ്ടു പോയിട്ട് യാതൊരു അറിവുമില്ല... 🤷🏻‍♀️🤷🏻‍♀️എന്നിട്ടും the books were everywhere... On tables, chairs, shelves, cupboards and even beside my pillows... 📚📚📚അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... ഇവർക്കൊക്കെ ഒരു സ്ഥാനം വേണോല്ലോ...

പഴയൊരു metal shelf upcycle ചെയ്തെടുത്തു. ഇപ്പോഴത്തെ home library trend ആണല്ലോ books color code ചെയ്തുള്ള arrangement.. അതൊന്നു പരീക്ഷിച്ചു.. പിന്നെ എവിടെയും അൽപം ഹരിതാഭവും പച്ചപ്പും തിരുകി കയറ്റാതെ എനിക്കൊരു സമാധാനമില്ലല്ലോ... 🪴🪴 നിയാസിൻ്റെ കൈയ്യിൽ നിന്നും 3-4 ചെടികളും വാങ്ങി സെറ്റാക്കി. Decorate ചെയ്യാൻ കുറച്ച് അലുകുലുത്ത് സാധനങ്ങൾ കൂടി order ചെയ്തിട്ടുണ്ട്... ഏതായാലും മൊത്തത്തിൽ കാണുമ്പോ മനസ്സിനൊരു ഊഷ്മളത!!😌😌

N.B. രണ്ട് വലിയ cardboard പെട്ടി നിറയെ മക്കൾടെ ബാലരമ ഇരിപ്പുണ്ട്.. ആക്രിക്ക് കൊടുക്കാമെന്ന് കരുതി. അപ്പഴാ മൂത്തവൻ പറയുന്നത് " അതവിടെ ഇരിക്കട്ടെ.. 50 വർഷം കഴിയുമ്പോ Vintage item ആകും'' എന്ന്...😒😒 "അന്നേരം നീയത് വിൽക്കോ?'' എന്ന് ചോദിച്ചപ്പോ അവൻ പറയാ,"Vintage item ഒക്കെ ആരേലും വിൽക്കോ? അപ്പോഴും ഞാനത് ഇവിടെ വെച്ചേക്കും!" 😖😖 ഇവനെ എന്താ ചെയ്യാ?!🤷🏻‍♀️🤷🏻‍♀️

#books #homelibrary

Comments

Popular Posts