Valentine's day
ഇന്ന് പ്രണയിക്കുന്നവരുടെ ദിനമത്രേ - Valentine's day. അപ്പോ വർഷത്തിൽ ഒരു ദിവസം മാത്രം പ്രണയം ആഘോഷിച്ചാ മതിയോ? പോരാ! എല്ലാ ദിവസവും, ഓരോ നിമിഷവും പ്രണയം ആസ്വദിക്കുന്ന, ആഘോഷിക്കുന്ന ജീവിതത്തേക്കാൾ മികച്ചത് ലോകത്ത് മറ്റൊന്നുമില്ല..
അതിപ്പോ റൂമിയെ പോലെ സർവ്വേശ്വരനോടുള്ള പ്രണയഭാവമായാലും, ജീവിത പങ്കാളിയോടുള്ള പ്രണയമായാലും, ആരുമറിയാതെ ഹൃദയത്തിൽ താലോലിക്കുന്ന നഷ്ടപ്രണയമായാലും, അവസാന ശ്വാസം വരെ പ്രണയം മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്നവർ ഭാഗ്യമുള്ളവർ...
എൻ്റെ പ്രണയമേ, നീ എവിടെയാണ്..?
ചുറ്റുമുള്ളതിലെല്ലാം ഞാൻ നിന്നെ കാണുന്നു - ചെമ്പകപ്പൂക്കളിലും, മഞ്ഞ പൂമ്പാറ്റകളിലും, വേനൽ മഴയിലും, നിറനിലാവിലും...
നിന്നെ ഒളിപ്പിച്ചു വയ്ക്കാറുണ്ട് എൻ്റെ വരികളിൽ, നിശ്വാസങ്ങളിൽ, നിശ്ശബ്ദതകളിൽ...
അടഞ്ഞ വാതിലിനപ്പുറം നിൽക്കുന്ന നിന്നോട് ഇപ്പോഴും പ്രണയമാണോന്ന് ചോദിച്ചാ ഒരു പക്ഷേ ഞാൻ സമ്മതിച്ച് തരില്ല...
എന്നിട്ടും കണ്ണാടിയിൽ നോക്കുമ്പോൾ വല്ലാത്ത ഇഷ്ടം തോന്നുന്നു, എന്നിലെ നിന്നോട്, നിന്നിലെ എന്നോട്...
Comments