The Red Book ❤️ The Forty Rules of Love
Valentine's day ക്ക് എന്ത് സമ്മാനം കിട്ടിയാലാണ് ഏറ്റവും സന്തോഷിക്കുക എന്ന് ലാവണ്യ ചോദിച്ചു. ഞാൻ പറഞ്ഞു "ഒരു ബുക്ക് - preferably one with a red cover.."
പക്ഷേ നമുക്കൊക്കെ ആര് gift തരാനാ? 😒😒 അതോണ്ട് self-love തന്നെ ശരണം.. മ്മടെ CID മൂസയിലെ detective കരംചന്ദിനെ മനസ്സിൽ ധ്യാനിച്ച് എനിക്ക് gift കിട്ടാൻ ആരുടേം ആവശ്യമില്ല, ഞാൻ തന്നെ ധാരാളം എന്നുറപ്പിച്ചു..😌😌
പിന്നൊട്ടും അമാന്തിച്ചില്ല.. Wishlistറ്റിൽ കയറി ചുവന്ന കവറുള്ള books പരതി.. അപ്പോ ദേ കിടക്കണു ഏറെ നാളായി വായിക്കാൻ ആഗ്രഹിച്ച 'Forty Rules of Love'.. ഇതിപ്പോ ലാഭായല്ലോ - ചുവപ്പുമുണ്ട് ലൗവുമുണ്ട്.. 🥰🥰 ശടപടേന്ന് order ചെയ്തു.. ഇന്നാണ് സംഭവം കൈയ്യിലെത്തിയത്..
എത്ര മനോഹരമായ cover design.. the color scheme, Arabic calligraphy ഒക്കെ ഒത്തിരി ഇഷ്ടായി.. 😍😍 ഇനി എന്നാണാവോ വായിച്ച് തുടങ്ങുക..
അപ്പോ അതാണ് ഞാൻ സ്വന്തമായി തിരഞ്ഞെടുത്ത് സ്വയം വാങ്ങി എനിക്ക് തന്നെ സമ്മാനിച്ച Valentine's day gift ൻ്റെ കഥ!💗💗 പ്രതീക്ഷിക്കാതെ ലഭിച്ച മറ്റൊരു gift ൻ്റെ കഥ പിറകേ വരുന്നുണ്ട് 😉😉!!
Comments