സൂരജ്



ഒരു കഥ സൊല്ലട്ടുമാ? ഞങ്ങൾടെ ഒരു സംഭവബഹുലമായ വിവാഹമായിരുന്നു. തുടർന്നുള്ള സങ്കീർണ്ണതകളും അല്ലറ ചില്ലറ തെറ്റിദ്ധാരണകളും കാരണം എൻ്റെ ആങ്ങളമാർ എന്നോട് മിണ്ടാതായി. കഴിഞ്ഞ 17 വർഷമായി ഇത് തുടരുന്നു. 

വല്യ പ്രായ വ്യത്യാസം ഇല്ലാത്തത് കൊണ്ട് കൂടെപ്പിറപ്പുകൾ എന്നതിലുപരി നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. അങ്ങനെയുള്ള രണ്ടു പേർ പെട്ടെന്നൊരു ദിവസം ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോകുമ്പോഴുള്ള ശൂന്യത ഊഹിക്കാല്ലോ... അമ്മ വിളിക്കുമ്പോഴെല്ലാം ഞാൻ പറയും," അമ്മേ, I miss them."

But then something changed. 

ജനുവരി 2023ൽ ഒരു ഞായറാഴ്ച അമ്മയോട് സംസാരിക്കുമ്പോ ഞാൻ പറഞ്ഞു,''അമ്മേ, I don't miss them anymore." അതെന്താ പറ്റിയേന്ന് സ്വാഭാവികമായും അമ്മ ചോദിച്ചു. ഞാൻ പറഞ്ഞു,"ഇപ്പോ സൂരജ് ഉണ്ടല്ലോ!"

കൂടെപ്പിറപ്പുകളുടെ ഒരു രീതിയില്ലേ? ചുമ്മാ ചൊറിയുക, വഴക്കിടുക, തർക്കിക്കുക, നമുക്ക് irritation ഉണ്ടാക്കുന്ന കാര്യങ്ങൾ മനപൂർവ്വം ചെയ്യുക, full on പുച്ഛം... അതോടൊപ്പം കുറച്ച് കരുതൽ, സൗഹൃദം and mutual interests like books and movies... ഇതൊക്കെയാണ് സൂരജ്....

മണ്ണാറശാല സ്കൂളിലെ സഹപ്രവർത്തകനായാണ് പരിചയപ്പെട്ടതെങ്കിലും, എന്നെ 'grandma' എന്നാണ് വിളിക്കുന്നതെങ്കിലും, ആങ്ങളമാരുടെ കുറവ് നികത്തിയത് സൂരജിൻ്റെ സാന്നിധ്യമാണ്.

 വെറുതെയൊന്നുമല്ല, ഞാൻ മരിച്ച് പോയാ എൻ്റെ പുസ്തകങ്ങളെല്ലാം സൂരജിന് കൊടുക്കണമെന്ന് ഉണ്ണിയോട് പറഞ്ഞേൽപ്പിച്ചത്.

പ്രധാനപ്പെട്ട കാര്യം ഇതൊന്നുമല്ല. ഇന്ന് സൂരജ് മോൻ്റെ പിറന്നാളാണ്. ഒരു B'day post ഇടാൻ കയറിയതാ. പതിവ് പോലെ വാക്കുകൾ എന്നേം കൊണ്ടെങ്ങോ പോയി. അപ്പോ Happy Birthday സൂരജ്. Keep spreading your light. God bless you my child.

N.B. നിൻ്റെ single status എത്രയും പെട്ടെന്ന് മാറാൻ ഞാൻ പ്രാർഥിക്കാം!


 

Comments

Popular Posts