മനസ്സിനോപ്പം ഇന്നും എന്നും



 

എൻ്റെ മനസ്സിനൊപ്പം സഞ്ചരിക്കുന്ന ഒരാളുണ്ട്... 


''ന്തേ നീ എഴുതാത്തത്?" എന്നു ചോദിക്കുന്ന, "നീ എഴുതിയതെല്ലാം എനിക്ക് വേണം" എന്ന് വാശി പിടിക്കുന്ന, "പാതി വഴിയിൽ നിലച്ച നിൻ്റെ വാക്കുകൾ വീണ്ടെടുക്കാൻ ഞാനൊപ്പമുണ്ട്" എന്ന് പറയുന്ന ഒരാൾ....


ചില ഇഷ്ടങ്ങളിൽ ഭ്രമിച്ചു പോകുമ്പോൾ, സ്വയം മറക്കുമ്പോൾ, വഴിയറിയാതെ നിൽക്കുമ്പോൾ, ഒടുവിൽ ഇരുട്ടിലേക്ക് ഇടറി വീഴുമ്പോൾ, പ്രതീക്ഷയുടെ വെളിച്ചവുമായി കടന്ന് വന്ന് ''ന്തേ നീ ഇങ്ങനെ? വാ നമുക്കാ പഴയ നിതയെ തിരിച്ച് കൊണ്ടു വരാം" എന്ന് പറയുന്ന ഒരാൾ...


എൻ്റെ മനസ്സിനൊപ്പം സഞ്ചരിക്കാൻ നീയുണ്ട്... 


ഇന്നിതാ എഴുതിക്കൂട്ടിയതത്രയും ഞാൻ നിനക്ക് സമർപ്പിക്കുന്നു... ഇനി പിറക്കാനിരിക്കുന്ന വാക്കുകളും നിനക്ക് സ്വന്തം... നീ കൊളുത്തുമ്പോഴെല്ലാം ജ്വലിക്കാൻ ഈ ആയുസ്സുമിതാ ഇനി നിനക്ക് മാത്രം...

Comments

Popular Posts