Hero സാറിൻ്റെ ചോദ്യം
അദ്ധ്യാപക ദിനത്തിൽ മാത്രല്ല, മിക്ക ദിവസവും ഓർക്കാറുണ്ട് എൻ്റെ പ്രിയപ്പെട്ട അദ്ധ്യാപകരെ. പക്ഷേ ഇന്ന് എഴുതാനിരുന്നപ്പോൾ മനസ്സിലേക്ക് ഓടിക്കയറി വന്നത് Hero Sir ൻ്റെ ഒരു ക്ലാസാണ്.
പതിനൊന്നാം ക്ലാസിലാണ് Hero Sir ഞങ്ങളെ English പഠിപ്പിച്ചത്. എത്ര നല്ലൊരു vibe ആണ് സാറിൻ്റെ ക്ലാസുകൾക്കെന്ന് അറിയോ? വല്യ ഇഷ്ട്ടമായിരുന്നു എല്ലാർക്കും ആ ക്ലാസുകൾ.
ഒരു ദിവസം അപ്രതീക്ഷിതമായി സർ ചോദിച്ചു,"What is the opposite of love?" ഇതെന്ത് ചോദ്യം! ചെറിയ ക്ലാസുകൾ മുതൽ നമ്മളെല്ലാം പഠിക്കുന്നതല്ലേ, the opposite of love is hate എന്ന്? അതിലെന്താ ഇത്ര സംശയം? Hate ആണ് ഉത്തരം. ഞങ്ങളെല്ലാം അത് തന്നെ പറഞ്ഞു.
ചുറ്റും കണ്ണോടിച്ച്, ഒന്ന് pause ചെയ്തിട്ട്, തൻ്റെ trademark പുഞ്ചിരിയോടെ സർ സംസാരിച്ചു തുടങ്ങി,"When you hate a person, you still have feelings for that person. A feeling called hate. You still notice them. The opposite of love is the absence of any feeling towards a person. You simply ignore the person. You don't care. You don't even acknowledge the existence of that person. You have absolutely no feelings. It is called indifference. The opposite of love is indifference, not hate."
അത്രയും പറഞ്ഞവസാനിച്ചപ്പോൾ സർ കണ്ടത് blank expression നുമായി മുന്നിലിരിക്കുന്ന കുറേ വിദ്യാർഥികളെയാണ്. ഇന്നത്തെ കുട്ടികളുടെ ഭാഷയിൽ പറഞ്ഞാ 'എന്തൂട്ട് തേങ്ങയാ' എന്ന ഭാവം. 15-16 വയസ്സ് മാത്രമുള്ള ഞങ്ങൾക്കൊന്നും സർ പറഞ്ഞത് മനസ്സിലാക്കാനുള്ള പക്വതയോ ജീവിതാനുഭവങ്ങളോ ഇല്ലായിരുന്നു. എങ്കിലും ആ വാക്കുകൾ മനസ്സിൻ്റെ ഏതോ കോണിൽ ഞാൻ കാത്തു സൂക്ഷിച്ചു.
വർഷങ്ങൾക്കിപ്പുറം ജീവിതം സമ്മാനിച്ച കുറേ കയ്പും വേദനയും നിറഞ്ഞ അനുഭവങ്ങൾ, കപടതയുടെ മുഖം മൂടിയണിഞ്ഞ കുറേ മനുഷ്യർ, അവഗണനയുടെ പൊള്ളുന്ന നാളുകൾ,.. എല്ലാം മറികടന്ന് പ്രതീക്ഷയോടെ മുന്നേറുമ്പോൾ ഞാനിതാ ഉറപ്പിച്ച് പറയുന്നു,"The opposite of love is not hate. It's indifference." Hero Sir പറഞ്ഞതാണ് ശരി!
Comments