അവതാരങ്ങൾ!


കുട്ടിക്കാലം മുതലുള്ള ശീലമാണ്. രാവിലെ പത്രം അരിച്ച് പെറുക്കി വായിക്കും, Sports Page ഒഴികെ... പിന്നെ അതിലെ crossword Puzzle പൂരിപ്പിക്കും... ഇപ്പോ ചെറിയൊരു മാറ്റമുണ്ട്... നിധീടെ സ്വാധീനം കാരണം Sports page ഉൾപ്പെടെ വിശദമായി വായിക്കും.. പിന്നെ Crossword Puzzle മാത്രമല്ല, Sudoku വും ഇപ്പോ ദിനചര്യയുടെ ഭാഗമാണ്... രാവിലെ ഒരു brain workout...


പക്ഷേ ഇതിൻ്റെയൊക്കെ പേരിൽ ഒരാൾ വർഷങ്ങൾക്കിപ്പുറം എന്നെ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.... സ്കൂളിൽ എൻ്റെ സീനിയർ ആയിരുന്നു Masood Swaleh. പിന്നീട് ഞാൻ 12th ൽ പഠിക്കുമ്പോ ഞങ്ങടെ സ്കൂൾ librarian ആയിരുന്നു Masood. അധികം സംസാരിക്കാത്ത പ്രകൃതം... സൗമ്യമായ പെരുമാറ്റം.. 


20 വർഷങ്ങൾക്ക് ശേഷം social media യിൽ Masood ൻ്റെ profile കണ്ടപ്പോ എന്നെ ഓർമ്മ കാണോന്ന് സംശയിച്ചു... എന്നാലും request ഇട്ടു... ഒപ്പം പേരും Passout year ഒക്കെ സൂചിപ്പിക്കുന്ന ഒരു മെസേജും... Masood ൻ്റെ മറുപടി ശരിക്കും ഞെട്ടിച്ചു... "Of course I remember you. The only girl in school who came to the library every single day to read the newspaper. The quiet girl who borrowed extra books every week..." 


എന്നെ അറിയാവുന്നവർ Masood ൻ്റെ 'quiet girl' എന്ന പ്രയോഗത്തോട് യോജിക്കാൻ വഴിയില്ല... Bcoz I'm such a chatterbox.. പക്ഷേ Masood ൻ്റെ ഭാഗത്തു നിന്ന് നോക്കിയാ സംഗതി ശരിയാ... Library യിൽ എത്തിയാൽ ഞാൻ Silent mode ആകും.. പുസ്തകങ്ങളുടെ, അക്ഷരങ്ങളുടെ മായാവലയത്തിൽ കുറച്ച് നേരം ഇങ്ങനെ.. It's so peaceful, almost meditative...


ഒന്നോർത്താൽ രസമുള്ള കാര്യമാണ്.. പലരും പല രീതിയിലാണ് നമ്മളെ ഓർമ്മയിൽ സൂക്ഷിക്കുന്നത്.. എൻ്റെ quiet avatar Masood ന് മാത്രം അറിയാവുന്ന ഒന്നാണ്.... എൻ്റെ quirky, silly version Nixon മാത്രമേ കണ്ടിട്ടുള്ളൂ... എൻ്റെ overthinking, anxious side അനുപമയ്ക്ക് സ്വന്തം.... എൻ്റെ funny side ആശയ്ക്ക് നല്ലോണം അറിയാം... എൻ്റെ mature nature Anjali ക്ക് വല്യ ഇഷ്ടാ... എൻ്റെ intellectual ഭാവമാണ് ദയയുടെ favourite.... എൻ്റെ creative spark ആണ് സിലു ബഷീർ ഓർക്കുന്നത്...എൻ്റെ sweet and sour nature Zijoiy കുറേ സഹിച്ചതാ! ഇതിലേതാ ഞാന്നെന്ന് ചോദിച്ചാ, ഇതെല്ലാം ഞാനാണ്. ... ഇങ്ങനെയെല്ലാം അവരെന്നെ ഓർക്കുന്നതിൽ സന്തോഷം മാത്രം.... 


But the best of all is my intensely passionate, possessive and romantic side... പക്ഷേ അതറിയണമെങ്കിൽ you have to be really special, rare.... ഇങ്ങനെ എന്നെ അറിഞ്ഞിട്ടുള്ള ഒരാൾ ഭൂമിയിലുണ്ടോ?? ഇത്തരത്തിൽ എന്നെ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരാളുണ്ടോ? അങ്ങനെയുണ്ടെങ്കിൽ അതാവും എൻ്റെ അസ്തിത്വത്തോട് ഏറ്റവും നീതി പുലർത്തുന്ന ഓർമ്മ...

 

Comments

Popular Posts