സുരജ
എൻ്റെ അമ്മേടെ ഒരു പ്രയോഗമുണ്ട് -' പൂത്തിരി കത്തിച്ച പോലൊരു കുട്ടി'. സുരജയെ പരിചയപ്പെട്ടപ്പോ എൻ്റെ മനസ്സിലേക്ക് ആദ്യമെത്തിയത് ഇതാണ്- പൂത്തിരി കത്തിച്ച പോലൊരു പെൺകുട്ടി.. ചുറ്റും പ്രകാശം പരത്തുന്ന, പൊട്ടിച്ചിരി വിതറുന്ന, ഊർജസ്വലയായ, സംഗീതത്തെ സ്നേഹിക്കുന്ന, കിലുക്കാംപെട്ടി പോലെ സംസാരിക്കുന്ന എൻ്റെ പ്രിയ കൂട്ടുകാരി...
FB വിട്ടതോടെ അറ്റുപോയ ഒരു പിടി നല്ല സൗഹൃദങ്ങളിൽ ഒന്നായിരുന്നു സുരജ. എന്നാലും മറ്റു വഴികളിലൂടെ തേടിപ്പിടിച്ച് സുരജയെ വീണ്ടും ഒപ്പം കൂട്ടി. Because her positivity was infectious. പിന്നെ അപാരമായ ഹ്യൂമർ സെൻസും... കൊച്ചു കുട്ടികളെ പോലെ വളരെ excited and expressive ആയുള്ള സംസാരം. എല്ലാത്തിനുമുപരി മിണ്ടാപ്രാണികളോടുള്ള സ്നേഹവും കരുതലും.. എത്രയെത്ര മിണ്ടാപ്രാണികൾക്ക് അവൾ തുണയായി...
മൃഗങ്ങളെ കഥാപാത്രങ്ങളാക്കി ഞാൻ FB യിൽ എഴുതിയിരുന്ന Spoof പോസ്റ്റുകളുടെ ഏറ്റവും വലിയ ആരാധികയായിരുന്നു സുരജ. എപ്പോ വിളിച്ചാലും 'അതു പോലെ വീണ്ടുമെഴുതടാ' എന്ന് പറയും. നിർബന്ധം കൂടി വന്നപ്പോ രണ്ടെണ്ണം എഴുതി അയച്ചു കൊടുത്തു. 'പോസ്റ്റുന്നില്ല. ഇത് സുരജയ്ക്ക് ഇരിക്കട്ടെ' എന്നും പറഞ്ഞു.
രണ്ടാഴ്ച മുൻപ് New Year ദിനത്തിൽ വിളിച്ച് സംസാരിച്ചതാണ്... സുരജ ഇനി ഇല്ലെന്ന് വിശ്വസിക്കാൻ വയ്യ...
കാലചക്രം മുന്നേറവേ, പ്രിയപ്പെട്ടവർ പലരും നിത്യനിദ്രയിൽ ലയിക്കുമ്പോ മരണം എന്നത് എന്നെ ഭയപ്പെടുത്തുന്നില്ല. കാരണം ആ പാലത്തിനപ്പുറം എന്നെയും കാത്ത് ഇനി സുരജയും ഉണ്ടാകുമല്ലോ..
I'll miss you my friend. Till we meet again....
Comments