പ്രിയപ്പെട്ട മനുഷ്യരുടെ ലോകം review
സജാസേ, മനസ്സിൽ വിരിയുന്ന പല കാര്യങ്ങളും, വാക്കുകളാൽ കുറിച്ചിടാൻ ശ്രമിച്ചിട്ടും കഴിയാതെ പോയ പലതും ഈ കുഞ്ഞുപുസ്തകത്തിൽ ചുരുങ്ങിയ വാക്കുകളിൽ അനായാസമായി നീ വിവരിക്കുന്നത് എങ്ങനാണ്? 💫 💫 Book of Mirdad പോലുള്ള ലോകോത്തര സൃഷ്ടികൾ കുറച്ചൊന്നുമല്ല നിന്നെ സ്വാധീനിച്ചിരിക്കുന്നത്! അല്ലെങ്കിൽ "ജീവിതത്തിൽ സംഭവിച്ചതൊന്നും നഷ്ടങ്ങളായിരുന്നില്ല" എന്ന് ഇത്ര ഉറപ്പോടെ ഒരാൾക്ക് പറയാൻ കഴിയോ?🥰🥰
പ്രിയപ്പെട്ടവരെന്നാൽ വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും പിന്തുണ കൊണ്ടും സ്നേഹം കൊണ്ടും നമുക്ക് ഉപകരിക്കുന്നവർ എന്നാണ് ഞാൻ ധരിച്ചിരുന്നത്. നീയത് തിരുത്തി. ഇപ്പോ ഞാൻ മനസ്സിലാക്കുന്നു - "നമ്മൾ സന്തോഷത്തേടെ ആരെയെല്ലാം ഓർക്കുന്നുവോ, അവരെല്ലാം നമുക്ക് പ്രിയപ്പെട്ടതാണ്."💞💞
സാധാരണക്കാരേക്കാൾ ആഴത്തിൽ, തീവ്രതയിൽ ചുറ്റുമുള്ളതെല്ലാം അനുഭവിക്കുന്നവരാണ് എഴുത്തുകാർ. എന്നാൽ നേടുന്ന തിരിച്ചറിവുകൾ ആത്മാവ് നഷ്ടപ്പെടാതെ കാച്ചിക്കുറുക്കിയെടുക്കുക എന്നത് നിസാര കഴിവല്ല. But you make it seem effortless with lines like: ഒരു നാൾ നമ്മൾ വല്ലാതെ സ്നേഹിച്ച ഒരാൾക്ക് മാത്രമേ നമ്മളെ സങ്കടപ്പെടുത്താൻ കഴിയൂ..💕 ഈ ചെറുപ്രായത്തിൽ ഇത്രയും അഗാധമായി എഴുതാൻ എങ്ങനെ സാധിക്കുന്നു?
ഇത്രയും സ്നേഹത്തോടെ നീ ചേർത്തു വയ്ക്കുന്ന, നിന്നെ ചേർത്ത് നിർത്തുന്ന ആ പ്രിയപ്പെട്ടവർ ഭാഗ്യമുള്ളവർ തന്നെ! 😌 ഇതിലെ 89 പേജുകളിൽ സ്നേഹത്തിൻ്റെ എന്തോരം ഭാവങ്ങളാണ് - അമ്മയുടെ കരുതലായും, സൗഹൃദത്തിൻ്റെ ഊഷ്മളതയായും, പ്രണയത്തിൻ്റെ ആർദ്രതയായും നഷ്ടപ്പെടലിൻ്റെ കണ്ണീർ നനവായും ആ സ്നേഹത്തിൻ്റെ നിലാവ് തിളങ്ങി നിൽക്കുന്നു.💓💓
സജാസിൻ്റെ പ്രിയപ്പെട്ടവരുടെ ലോകം ഇനിയും വളരട്ടെ. 🫂അവരെ കുറിച്ചെല്ലാം ഇനിയും രചനകൾ പിറക്കട്ടെ.✍🏻✍🏻 അത് തീർച്ചയായും നടക്കും. 💯 കാരണം സജാസ് പറഞ്ഞത് പോലെ "ജീവിതത്തിൽ നിന്നും ഇറങ്ങി പോയാലും ഓർമ്മകളിൽ നിന്നും അവർ ഇറങ്ങി പോകുന്നില്ലല്ലോ!''🌟🌟💫
Comments