Dairy milk
സ്കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസിലെ ആൺകുട്ടികൾടെ record ബുക്കിൽ വരയ്ച്ചു കൊടുക്കുന്നതിന് കണക്ക് പറഞ്ഞ് Dairy Milk വാങ്ങുമായിരുന്നു.. കിട്ടുന്ന പോക്കറ്റ് മണി മുഴുവൻ എനിക്ക് Dairy Milk വാങ്ങിത്തന്നാ തീരുന്നതെന്ന് ആ മങ്കി ചെറുക്കൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നോ?😁😁 ഹാ.... അതൊക്കെ ഒരു കാലം...😌😌
കഴിഞ്ഞ 4 വർഷമായി sugar-free diet ലാണ്... എന്നാ പൂർണ്ണമായും അല്ല കേട്ടോ... പഞ്ചസാര ചേർത്ത ഭക്ഷണവും പാനീയവും maximum ഒഴിവാക്കും... വല്ലപ്പോഴും എന്തേലും സന്തോഷത്തിൻ്റെ പേരിൽ ആരെങ്കിലും ഒരു ലഡ്ഡു തന്നാ എങ്ങനാ വേണ്ടാന്ന് പറയ്യ?☺️☺️ ഇടയ്ക്ക് മക്കളുമായി കറങ്ങാൻ ഇറങ്ങുമ്പോ ഒരു ice cream അല്ലെങ്കിൽ ഷേക്ക്...🙂🙂 അത്രയൊക്കേയുള്ളൂ....
പുതിയ വർഷത്തിൽ പൂർണ്ണമായും sugar-free diet ലേക്ക് മാറണമെന്ന ദൃഢപ്രതിജ്ഞ്ഞ എടുത്താലോന്ന് ആലോചിച്ചിരുന്നപ്പോ അതാ അച്ചാച്ചി ഒരു ഒന്നൊന്നര Dairy Milk ക്കുമായി വരുന്നു..🥴🥴
"നിനക്കല്ല, മക്കൾക്കാ" എന്ന് പ്രത്യേകം പറഞ്ഞു കൊണ്ടാ അത് നീട്ടിയത്... "ഓ, അല്ലേലും എനിക്ക് വേണ്ട" എന്ന് പരിഭവഭാവത്തിൽ മറുപടി കൊടുത്തെങ്കിലും, അത് കൈയ്യിലെത്തിയ നിമിഷം ഞാൻ മനസ്സിൽ കുറിച്ചു - "ഈ Dairy Milk കൂടി കഴിച്ച് കഴിഞ്ഞാവാം ദൃഢ പ്രതിജ്ഞ!"🤷🏻♀️🤷🏻♀️🙆🏻♀️🙆🏻♀️😁
Comments