Kaalu and Tony
വെളുപ്പിന് മോൻ ട്യൂഷന് പോകാൻ ഇറങ്ങുമ്പോ പ്രതീക്ഷയോടെ ഉറ്റു നോക്കുന രണ്ടു മുഖങ്ങൾ അയൽപക്കത്തെ ഗേറ്റിനപ്പുറം കാണാം.... എൻ്റെ കൈയ്യിൽ നിന്നും 'കൊറിക്കാൻ' എന്തേലും കിട്ടുമെന്ന് അവന്മാർക്കറിയാം.. അതിനു വേണ്ടിയുള്ള കാത്തുനിൽപ്പാണ് അയൽപക്കത്തെ ഈ ഓമനകൾ - കാലുവും ടോണിയും...
പ്രത്യുപകാരമായി ഞങ്ങടെ വീടിൻ്റെ കാവൽ അവന്മാർ സ്വയം ഏറ്റെടുത്തിട്ടുണ്ട്... മനു ഒരൽപം വൈകി വീട്ടിലെത്തിയാൽ പോലും അവന്മാർ ചോദ്യം ചെയ്യും! ഷേറു മഴയത്ത് ഓടി നടക്കുന്നത് കണ്ടാൽ ബഹളം വച്ച് ഞങ്ങളെ വിവരം അറിയിക്കും... ഞങ്ങടെ ഗേറ്റിനരികിൽ തെരുവു നായ്ക്കൽ ക്യാമ്പ് ചെയ്യാനെത്തിയാൽ ഉടനെ കുരച്ച് ഓടിച്ചിരിക്കും.. അങ്ങനെ പോണു കാലുവിൻ്റെയും ടോണിയുടേയും കഥകൾ..
..
Comments