സജാസിൻ്റെ ലോകം


 

പോസ്റ്റ്മാൻ്റെ വരവറിയിച്ചുള്ള ണിംഗ് ണിംഗ് കേൾക്കുമ്പോ, ഒരോ പുസ്തകവും ഒപ്പിട്ട് കൈപ്പറ്റുമ്പോ ഏറെ സന്തോഷമാണ്... സുഖമുള്ള ഒരു excitement...

എന്നാൽ ഉള്ളിലെവിടെയോ ഒരു നോവുമായാണ് ഈ പുസ്തകം കൈപ്പറ്റിയത്... സജാസ് അൽ റഹ്മാൻ എന്ന യുവ എഴുത്തുകാരൻ്റെ 'പ്രിയപ്പെട്ട മനുഷ്യരുടെ ലോകം' എന്ന രചനയെ കുറിച്ച് നല്ല reviews കേട്ടപ്പോൾ അത് wishlist ലേക്ക് ചേർത്തതാണ്. അടുത്ത മാസം വാങ്ങാമെന്ന് കരുതി...

അപ്പോഴാണ് സജാസിൻ്റെ പോസ്റ്റ് ശ്രദ്ധിച്ചത് - ഈ ബുക്ക് പിൻവലിക്കുന്നു, പുതിയ എഡിഷൻ്റെ printing നിർത്തിവയ്ച്ചു... ഇത്തരമൊരു കടുത്ത തീരുമാനത്തിനു പിന്നിൽ സജാസിന് തൻ്റേതായ കാരണങ്ങൾ കാണും. എന്നാലും വായിച്ചവർക്കെല്ലാം connect ചെയ്യാൻ കഴിഞ്ഞ ഇതിലെ കുഞ്ഞു കുഞ്ഞു അദ്ധ്യായങ്ങളിലെ വലിയ സത്യങ്ങൾ കൂടുതൽ പേരിലേക്ക് ഇനി എത്തില്ലാന്ന് ഓർക്കുമ്പോ സങ്കടം കുറച്ചൊന്നുമല്ല..

ധാരാളം വായനക്കാർ പുസ്തകത്തെ പിന്തുണച്ച് രംഗത്തെത്തി. തീരുമാനം മാറ്റണമെന്ന് എല്ലാരും അവരുടേതായ രീതിയിൽ സജാസിനോട് അപേക്ഷിച്ചു. ഞാനും പറഞ്ഞു.

സജാസേ, ഞാനീ പുസ്തകം വായിച്ച് തുടങ്ങീട്ടേയുള്ളൂ - 4 - 5 അദ്ധ്യായങ്ങൾ random ആയി വായിച്ചു. ഏറ്റവും അടുത്ത, ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്ത് തൊട്ടടുത്തിരുന്ന് സൗമ്യമായി, ഏറെ സ്നേഹത്തോടെ കഥ പറയുന്നൊരു feel... വിശദമായ review ഞാൻ എഴുതുന്നുണ്ട്. 

അതു വരെ ഓർക്കുക, there is magic in your words... അതിനിയും ഒഴുകട്ടെ...


Comments

Popular Posts