Tsundoku


വാങ്ങിക്കൂട്ടിയെങ്കിലും ഇതുവരെ വായിക്കാൻ സാവകാശം ലഭിക്കാത്തതിനാൽ കുറേയേറെ പുസ്തകങ്ങൾ പരിഭവ ഭാവത്തോടെ എൻ്റെ മേശപ്പുറത്ത് അലസമായി കിടപ്പുണ്ട്... 

ഈ backIog ഒന്ന് തീർപ്പാക്കീട്ട് മതി ഇനി പുതിയ പുസ്തകങ്ങൾ വാങ്ങിക്കുന്നത് എന്ന് തീരുമാനിച്ചതാ...


അപ്പഴാ ദേ lMNA Books ൻ്റെ മിനി പുസ്തകോൽസവം... പതിവ് പോലെ വീണ്ടും വാങ്ങിക്കൂട്ടി.... ഏഴ് പുസ്തകങ്ങൾ... എട്ടാമത്തെ പുസ്തകം സുനിലേട്ടൻ്റെ വക സമ്മാനം! 

വായിക്കാൻ സമയം ഇല്ലെങ്കിലും, ധാരാളം പുസ്തകങ്ങൾ കുന്നു കൂടി കിടപ്പുണ്ടെങ്കിലും, ഇങ്ങനെ വീണ്ടും പുസ്തകങ്ങൾ വാങ്ങുന്ന പ്രവണതയ്ക്ക് ഒരു പേരുണ്ട്. Tsundoku. സംഭവം Japanese വാക്കാണ്. സുൻ-ഡോ-കു എന്നാണ് ഉച്ചാരണം... 

പുതുവർഷത്തിലും മാറ്റമില്ലാതെ എൻ്റെ Tsundoku!

 

Comments