ഒരു ഫാമിലി ഫോട്ടം!
ഈ ചിത്രത്തിൽ കാണുന്ന നാല് പേരും ഒരേ വീട്ടിലാണ് താമസം... കുട്ട്യോള് സ്കൂളിലും കെട്ടിയോൻ പണിക്കും പോകുന്ന സമയമൊഴിച്ചാൽ എല്ലാരും വീട്ടിൽ കാണും... എന്നാലും നാല് പേരും ഒന്നിച്ചുള്ള ഒരു Pic വർഷത്തിൽ ഒരിക്കൽ പോലും സംഭവിക്കാത്ത പ്രതിഭാസമാണ്.... എന്താ കാര്യം??
അച്ചാച്ചിയോട് 'വാ, ഒരു pic എടുക്കാം' എന്ന് പറഞ്ഞാൽ, ഉടനെ മറുപടി വരും - 'ഓ, ഒരു മൂഡില്ല!'... ഉണ്ണിയോട് ചോദിച്ചാ, "എൻ്റെ മുടി set അല്ല"... കൊച്ചുനോട് ചോദിച്ചാ, "ഇപ്പോ വേണോ, പിന്നെയാവട്ടെ..." ഇങ്ങനെ പോകും മറുപടികൾ...
പറഞ്ഞ് വന്നത്, കഴിഞ്ഞ ദിവസം തീരെ പ്രതീക്ഷിക്കാതെ ഒരുമിച്ചുള്ള ഒരു Pic കിട്ടി.... അപ്പോ ആ അസുലഭ സുന്ദര നിമിഷത്തിൻ്റെ സന്തോഷം ഒന്നു പങ്കു വയ്ക്കാതിരുന്നാ എങ്ങനാ? അതോണ്ടാ ട്ടോ!
Comments