ഉണ്ണീടെ ഉപദേശങ്ങൾ
ഉണ്ണി ഏഴ് ദിവസത്തെ NSS ക്യാമ്പിന് പോകുന്നതിന് മുൻപ് ഇതു പോലൊരു ക്ലാസ് എടുക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചു. സത്യം പറഞ്ഞാ ഉണ്ണിക്ക് അതിൻ്റെ ആവശ്യമില്ല.. വേണ്ടുവോളം പക്വതയും വകതിരിവും ഉള്ള കൂട്ടത്തിലാ ഉണ്ണി. എന്നാലും ഇരിക്കട്ടെ കുറച്ച് ഉപദേശമെന്ന് കരുതി ഞാൻ മോൻ്റെ മുറിയിലേക്ക് ചെന്നു.
അപ്പോ ദേ തുടങ്ങി അവൻ്റെ വക ക്ലാസ്... " അമ്മേ, കുറച്ചു ദിവസം ഞാനിവിടെ കാണില്ല, അറിയാല്ലോ? വെറുതെ വഴക്കൊന്നും ഉണ്ടാക്കരുത്, അച്ചാച്ചിയെ ചൊറിയാൻ നിൽക്കരുത്, ഞാനില്ലെന്ന് കരുതി പാചകം ഉഴപ്പരുത്, ഫോണിൽ സീരിസ് കണ്ടിരിക്കാതെ വർക്കൊക്കെ കൃത്യമായി ചെയ്ത് invoice അയ്ക്കണം... എനിക്ക് തിരിച്ച് വന്നിട്ട് കുറേ shopping ഉള്ളതാ... മനസ്സിലായോ? "
മനസ്സിലായി എന്ന ഭാവത്തിൽ തല കുലുക്കുമ്പോ ചിന്തിക്കാതിരുന്നില്ല, " എൻ്റെ ഉണ്ണി വല്ലാണ്ടങ്ങ് വളർന്നു! ഒരു രക്ഷകർത്താവിനെ പോലെ എന്നെ ശാസിക്കാൻ പരുവത്തിൽ വളർന്നു...''
Comments