സുനിലേട്ടൻ്റെ ആദ്യത്തെ പുസ്തകം


 സുനിലേട്ടാ, ഒരു ക്ഷമാപണത്തിൽ നിന്നും തുടങ്ങട്ടെ.. 🙏🏻🙏🏻 ഈ ബുക്ക് ചേട്ടൻ വീട്ടിലെത്തിച്ച് തന്നിട്ട് മാസങ്ങളായി. പലവിധ തിരക്കുകൾ കാരണം അത് വായിക്കാൻ സാധിച്ചില്ല. പക്ഷേ ഇന്നലെയും ഇന്നുമായി വായിച്ചു തീർത്തു. അപ്പോ പിന്നെ ഒരു review ഇടാതിരുന്നാ എങ്ങനാ? ☺️


എത്രയെത്ര പൊലീസ് കഥകൾ സിനിമകളായി കണ്ടിരിക്കുന്നു നമ്മൾ. പക്ഷേ Action Hero Biju കണ്ടപ്പോഴല്ലേ ശരിക്കും ഒരു പൊലീസ് സ്റ്റേഷനുള്ളിലെ routine activities എന്താ, എങ്ങനാ എന്നൊക്കെ പിടികിട്ടിയത്? 


അതുപോലെ തന്നെ എത്രയോ investigative thrillers സിനിമയിലും ബുക്കുകളിലും നമ്മൾ ആസ്വദിച്ചിരിക്കുന്നു. എത്രയോ കേസുകളുടെ അന്വേഷണ പുരോഗതിയെ പറ്റി പത്രങ്ങളിൽ ദിവസവും വായിക്കുന്നു. പക്ഷേ സുനിലേട്ടൻ്റെ ക്രൈം നമ്പർ 87/2009 എന്ന രചന വായിച്ചപ്പോ വാർത്തകൾക്കു പിന്നാലെ നിഗൂഢതകളും സങ്കീർണതകളും എത്രത്തോളമുണ്ടെന്ന് മനസ്സിലായി. കർത്തവ്യവും മുകളിൽ നിന്നുമുള്ള പ്രഷറിനുമിടയിൽ വാർത്താപ്രാധാന്യം നേടുന്ന കേസുകൾ അന്വേഷണ ഉദ്യോഗസ്ഥർ വ്യവസ്ഥാനുസൃതമായി എങ്ങനെ തെളിയിക്കുന്നു എന്നത് നാമൊക്കെ ചിന്തിക്കുന്നതിനും അപ്പുറമാണെന്നും ബോധ്യമായി.


ഒരു കൊലപാതകത്തിനു പിന്നാലെ സത്യം തേടിയിറങ്ങുന്ന അന്വേഷണ ഉദ്യോഗസ്ഥർ അതുമായി connected ആയി കിടക്കുന്ന മറ്റനവധി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നു. ഒരു Open and Shut കേസ് പോലെ തുടങ്ങുന്ന കഥ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുന്നു. പ്രതിബന്ധങ്ങൾ ഒന്നിനു പിറകേ ഒന്നായി വരുമ്പോഴും നീതി നടപ്പാക്കും വരെ പോരാടാൻ ഉറപ്പിച്ച ഒരു കൂട്ടം അന്വേഷണ ഉദ്യോഗസ്ഥർ - അവരാണ് ഈ കഥയെ വേറിട്ടതാക്കുന്നത്.🔥🔥


ഉദ്വേഗജനകമായ അവതരണവും സുനിലേട്ടൻ്റെ ഉൽകൃഷ്ടമായ ഭാഷയും പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. 👏🏻👏🏻അഗാധമായി research ചെയ്തിട്ടുണ്ട് എന്നത് വ്യക്തം. ആദ്യ പുസ്തകം എന്ന രീതിയിൽ ഇതൊരു മികച്ച സൃഷ്ടിയാണ് ചേട്ടാ. 👌🏻👌🏻ആ പേന നിർത്താതെ ചലിക്കട്ടെ. ഇനിയും ധാരാളം പുസ്തങ്ങളുടെ പേരിൽ ചേട്ടൻ അറിയപ്പെടട്ടെ... All the best സുനിലേട്ടാ!👍🏻👍🏻

Comments

Nitha Girija Vallabhan is a freelance content writer with over 18 years of experience in creating content for websites, landing pages, blog posts, LinkedIn newsletters, case studies, and academic projects for clients across the world.

Popular Posts