Awaaz neeche!
ഒരു തർക്കം മുറുകുമ്പോൾ ശബ്ദം ഉയരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതു കൊണ്ട് എന്താണു നേട്ടം? കൂടുതൽ ഉച്ചത്തിൽ വാദിക്കുന്നയാൾ ആ തർക്കത്തിൽ ജയിക്കോ? ഇല്ല...
ഒരാൾ സ്വരം ഉയർത്തുമ്പോൾ ആ ശബ്ദ വിസ്ഫോടനത്തിൽ എതിർകക്ഷി പേടിച്ച് വിറങ്ങലിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിശ്ശബ്ദമാകുമെന്ന് പ്രതീക്ഷിക്കുന്നു, തോൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, കീഴടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു...
പക്ഷേ ഇതറിയുക... നിങ്ങൾ ശബ്ദം ഉയർത്തിയാൽ, കടുത്ത വാക്കുകൾ പ്രയോഗിച്ചാൽ, ഞാനതിൽ പതറില്ല.. പറയുന്ന വാക്കുകളുടെ ന്യായത്തിലും ആത്മാർഥതയിലും ഞാൻ ഉറച്ചു വിശ്വസിക്കുന്ന കാലത്തോളം, നിങ്ങൾക്ക് ശബ്ദമുയർത്തി എന്നെ നിശ്ശബ്ദയാക്കാൻ സാധിക്കില്ല...
അതുകൊണ്ട് പറയാനുള്ളതെല്ലാം പതിഞ്ഞ സ്വരത്തിൽ, മൃദുവായ വാക്കുകളിൽ നമുക്കൊതുക്കാം... റൂമി പറഞ്ഞതും ഇടയ്ക്കിടെ ഓർക്കാം - നിങ്ങളുടെ വാക്കുകൾ ഉയർത്തു, ശബ്ദമല്ല. കാരണം പൂക്കളെ വളർത്തുന്നത് മഴയാണ്, ഇടിമുഴക്കമല്ല...
Comments