അകന്നു പോയവരോട് പറയാനുള്ളത്...
ക്ഷണികമായ ഈ ജീവിതത്തിൽ അതിലും ക്ഷണികമായ എത്രയോ ബന്ധങ്ങൾ... എന്നും ഒപ്പമുണ്ടാകുമെന്ന് വിശ്വസിച്ചിരുന്നവർ അപ്രതീക്ഷിതമായി അന്യരായി മാറിയ എത്രയോ സാഹചര്യങ്ങൾ... എന്റെ ഭാഗം കേൾക്കാൻ മനസ്സില്ലാതെ ധൃതിയിൽ അകന്നു മാറിയ എത്രയോ പ്രിയപ്പെട്ടവർ...
പിന്നീട് മനസ്സിലായി... ഇതു പോലുള്ള പലരും അകന്നു പോയാൽ മാത്രമേ ഞാൻ അർഹിക്കുന്ന, എന്നെ അർഹിക്കുന്ന മനസ്സുകൾക്ക് കടന്നു വരാൻ കഴിയൂ...
അകന്ന് പോയവരോടെല്ലാം അതിനാൽ ഞാനിന്ന് കടപ്പെട്ടിരിക്കുന്നു... നിങ്ങൾ പോയത് കൊണ്ടാണ് എന്നും ഒപ്പം നിൽക്കാൻ മനസ്സുള്ള കുറച്ചു പേർ ഇന്ന് എനിക്ക് ചുറ്റുമുള്ളത്...
റൂമിയുടെ വാക്കുകളിൽ പറഞ്ഞാൽ - " വന്നു പോകുന്നതിനെയല്ല, ഉദിച്ചസ്തമിക്കുന്നതിനെയല്ല ഞാൻ സ്നേഹിക്കുന്നത്... പ്രവാചകന്മാരെ സൃഷ്ടിച്ചവനിൽ ജീവിക്കൂ... യാത്രക്കാർ വഴിയരികിൽ കൂട്ടിയ തീ പോലെ കെട്ടണയുമല്ലെങ്കിൽ നിങ്ങൾ..."
Comments