ഇല്ലേ?? ഒന്നൂല്യേ?
ഞാൻ പറഞ്ഞതിൽ കൂടുതൽ കാര്യങ്ങൾ നീ പറയാതെ പറഞ്ഞില്ലേ? എന്റെ നിശ്വാസങ്ങളിൽ നിന്ന് പോലും എന്റെ മനസ്സ് വായിച്ചെടുത്തില്ലേ? 'ഒന്നൂല്യ' എന്ന ഒറ്റ വാക്കിനു പിന്നിൽ എനിക്കായ് കരുതിയ സ്നേഹക്കടൽ ഒളിപ്പിച്ചു വച്ചില്ലേ? കാണാമറയത്തിരുന്ന് എന്റെ നന്മയ്ക്കായ് പ്രാർഥിച്ചില്ലേ? നീയാകുന്ന ഭൂമിക്കു മേൽ ഞാൻ മഴയായ് പൊഴിയുന്നത് സങ്കൽപ്പിച്ചില്ലേ? എനിക്കായി മാറ്റി വച്ചതിൽ കൂടുതൽ സ്നേഹം മറ്റാർക്കും നൽകില്ലെന്ന് വാശി പിടിച്ചില്ലേ? നിലാവെളിച്ചത്തിൽ എന്റെ കൈ പിടിച്ച് അനന്തതയിലേക്ക് നടക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചില്ലേ? ഒടുവിൽ നീ ഈ ഭൂമിയിൽ നിന്നും മടങ്ങുമ്പോഴും നീ കൊളുത്തി വച്ച പ്രണയത്തിന്റെ വിളക്കുമായി ഞാൻ ഇവിടെയുണ്ടാകണമെന്ന് ആശിച്ചില്ലേ?
Comments