ഞാനറിഞ്ഞില്ല...
നീ വരുന്നതിനു മുമ്പ് ഞാനറിഞ്ഞില്ല ജിബ്രാന്റെ വരികൾക്ക് ഇത്രയും മധുരമുണ്ടെന്ന്. നീ പറയുന്നത് വരെ ഞാനറിഞ്ഞില്ല റൂമിയുടെ വാക്കുകൾക്ക് ഇത്രയും ആഴമുണ്ടെന്ന്. നീ കേൾപ്പിച്ചു തരുന്നതിന് മുമ്പ് ഞാനറിഞ്ഞില്ല ഉമ്പായിയുടെ ഗസൽ ഇത്രയും ഹൃദയസ്പർശിയാണെന്ന്. നിന്റെ മനസ്സറിയുന്നതിന് മുമ്പ് ഞാനറിഞ്ഞില്ല പ്രണയത്തിന് ഇത്രയും ലഹരിയുണ്ടെന്ന്. നിന്റെ ജീവിതത്തിൽ ഒരിടം കിട്ടുന്നതിന് മുമ്പ് ഞാനറിഞ്ഞില്ല ഈ ഭൂമി ഇത്രയും സുന്ദരമാണെന്ന്. നിന്റെ വാക്കുകൾ കേൾക്കുന്നത് വരെ ഞാനറിഞ്ഞില്ല വാക്കുകൾ രണ്ട് മനസ്സുകൾ തമ്മിലുള്ള മഴവിൽപ്പാലങ്ങളാണെന്ന്..
Comments