ജിജിയും, മൂന്ന് കറുത്ത കുത്തുകളും പിന്നെ ഞാനും

"ചേച്ചിക്ക് എന്നെ ഓർമ്മയുണ്ടോ? പണ്ട് സ്കൂളിൽ എല്ലാരും എന്നെ ജിജി എന്നാണ് വിളിച്ചിരുന്നത്."

"നല്ലോണം ഡാൻസ് കളിച്ചിരുന്ന പുളളിയല്ലേ?"


21 വർഷങ്ങൾക്കു ശേഷം സ്കൂളിലെ ഒരു ജൂനിയറുമായി പരിചയം പുതുക്കുന്നതിനിടെ ഉണ്ടായ സംഭാഷണമാണിത്. Brite Mathews എന്ന പേര് കേട്ടിട്ട് ഒരു പിടിയും കിട്ടീല. പക്ഷേ ജിജി എന്ന പേരിനോട് ചേർക്കാൻ നൃത്തമല്ലാതെ മറ്റൊരു വാക്കും മനസ്സിൽ വന്നില്ല.


സ്കൂളിലെ നൃത്ത പരിപാടികളിലെ വേറിട്ട സാന്നിധ്യമായിരുന്നു ജിജി. Grace എന്ന ഒരു സംഗതിയുണ്ട് നൃത്തത്തിൽ. അത് പഠിച്ചെടുക്കാൻ പറ്റില്ല. വരദാനം പോലെ വളരെ കുറച്ച് നർത്തകർക്ക് മാത്രം ലഭിക്കുന്ന ഒന്ന്. അത് വേണ്ടുവോളമുണ്ട് ജിജിയുടെ നൃത്തത്തിൽ. അഴകോടെ, ഒതുക്കത്തോടെ, ഒഴുക്കോടെ ജിജി നൃത്തം ചെയ്യുന്നത് കണ്ട് വിസ്മയിച്ച് നിന്നിട്ടുണ്ട്.


ഒരിക്കൽ വൃന്ദാ മാഡത്തിന്റെ ശിക്ഷണത്തിൽ ജിജിയും കൂട്ടരും സ്കൂളിലെ വാർഷിക ദിനത്തിൽ ഒരു നാടൻ ഗ്രൂപ്പ് ഡാൻസ് അവതരിപ്പിച്ചു. നല്ല പ്രശംസ നേടിയ ആ നൃത്തം പിന്നീട് കൈരളി സോഷ്യൽ സെന്ററിലെ പരിപാടിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അവിടെ പരിപാടി തുടങ്ങാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ, സ്റ്റേജിനോട് ചേർന്നുള്ള ഗ്രീൻ റൂമിൽ മറ്റൊരു പരിപാടിക്കായി ഒരുങ്ങി നിന്ന എന്റെയടുത്തേക്ക് ആകെ പരിഭ്രാന്തനായി ജിജി ഓടിയെത്തി.


"ചേച്ചി, ഒരു eye pencil കിട്ടോ?" അവൻ ചോദിച്ചു. ഞാൻ നോക്കുമ്പോൾ ജിജി full costume and മേക്കപ്പിലാണ്. "ഇപ്പോ എന്തിനാ eye pencil?" ഞാൻ അന്വേഷിച്ചു. "ഇതു കണ്ടോ ചേച്ചി, എന്റെ ഗ്രൂപ്പിലെ എല്ലാർക്കും താടിയിൽ മൂന്ന് കറുത്ത കുത്തുകളുണ്ട്. എനിക്ക് മാത്രമില്ല." അവൻ പറഞ്ഞു. ഇത്രയും നിസ്സാരമായ കാര്യത്തിന് ഈ ചെക്കനെന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നേന്ന് ചിന്തിക്കാതിരുന്നില്ല. പ്രേക്ഷകരൊന്നും അത് കാണുക പോലുമില്ല. പക്ഷേ ഇല്ലാത്ത ആ മൂന്ന് കറുത്ത കുത്തുകളുടെ പേരിൽ വിഷമിച്ചു നിൽക്കുന്ന ജിജിയെ അവഗണിക്കാനും തോന്നീല. ഒരു eye pencil സംഘടിപ്പിച്ച് മൂന്ന് കറുത്ത കുത്തുകളുമിട്ട് കൊടുത്ത് അവനെ പറഞ്ഞയച്ചു. പതിവ് പോലെ അവൻ സ്റ്റേജിൽ നിറഞ്ഞാടി.


ഈ സംഭവം ജിജിക്ക് ഓർമ്മയുണ്ടോന്ന് പോലും അറിയില്ല. പക്ഷേ എന്റെ മനസ്സിൽ അത് എന്തുകൊണ്ടോ പതിഞ്ഞു. What really impressed me that day was his dedication to dance, how he desired perfection at every level and of course his natural and unmatched grace onstage.


ഇപ്പോഴും ജിജി നൃത്തം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇപ്പോ നൃത്തത്തിന് കൂട്ടായി ജിജിയുടെ ഓമന മകൾ മിയയുമുണ്ട്. He continues to lovingly nurture his god-given gift. And he continues to amaze and inspire me with his grace. God bless u dear!


https://youtu.be/UUDxxBgp3fk

#iphsmemories

Comments

Popular Posts