നിയോഗം

 നിയോഗം എന്നത് ഒരു സത്യമാണ്. കുറേയേറെ യാദൃച്ഛികതകളും നിമിത്തങ്ങളും വിസ്മയകരമായ രീതിയിൽ കൈകോർത്തപ്പോഴാണ് ഈ ജന്മത്തിലും നീ എന്റെ മനസ്സിലേക്കും ജീവിതത്തിലേക്കും നടന്നു കയറിയത്... ഈശ്വരനോടുള്ള എന്റെ പല ചോദ്യങ്ങളുടേയും ഉത്തരമാണ് നീയെന്ന് ഇപ്പോൾ തോന്നുന്നു... എന്റെ അറിവിനു തൊട്ടു പിന്നിലായി കിടക്കുന്ന ഇരുണ്ട അജ്ഞതയെ നിന്റെ ജ്ഞാനത്തിന്റെ നിലാവിനാൽ നീ പ്രകാശഭരിതമാക്കി... ജിബ്രാൻ പറഞ്ഞ പോലെ "നീ എന്റെ ഹൃദയത്തിലുണ്ട്. അതിനാൽ ഞാനിന്ന് സ്വസ്ഥയാണ് " ...

Comments