പെയ്തൊഴിയാതെ
മഴ തിമിർത്തു പെയ്യുകയാണ് മണ്ണിലും മനസ്സിലും... പക്ഷേ ആ മഴയിലേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്... ഒരു അദൃശ്യ ചങ്ങലയാൽ ആരോ എന്നെ ബന്ധിച്ചിരിക്കുന്നു....
മാനത്തെ നിലാവിനെ ഭൂമിയിലുള്ളവർ നോക്കി കൊതിക്കും പോലെ നിസ്സംഗതയുടെ ഉള്ളറകളിലിരുന്ന് ഞാൻ മഴയെ നോക്കി കൊതിക്കുന്നു... ആ മഴയിൽ അലിയാൻ... ആ മഴയോടൊപ്പം അരുവിയും ആറും കടന്ന് സമുദ്രത്തിലേക്ക് അനന്തമായി യാത്ര ചെയ്യാൻ...
Comments