ആട്ടിപ്പായിച്ചുവെങ്കിലും...
നിന്നെ പുണ്യാളനെന്ന് വിളിച്ച് വാഴ്ത്തുന്നു ആൾക്കൂട്ടം. നിന്നെ പ്രശംസ കൊണ്ടു മൂടാൻ അവർ തിക്കും തിരക്കും കൂട്ടുന്നു. നിന്റെ പ്രവൃത്തികളിലെ കരുതലും കാരുണ്യവും അവർ അക്കമിട്ട് നിരത്തുന്നു. അങ്ങനെ പരമകാരുണ്യവാൻ നിനക്കായ് വരച്ചിട്ട പാതയിലൂടെ നീ ഇടറാതെ മുന്നേറിയപ്പോൾ ഒരുപാട് ആഹ്ലാദിച്ചു ഞാൻ...
എന്നിട്ടും എന്റെ നിഴൽ വീണ പാതകളെല്ലാം കളങ്കപ്പെട്ടവയെന്ന് നീ വിശ്വസിച്ചു. സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ അസത്യമാണ് ഞാന്നെന്ന് നീ പ്രസ്താവിച്ചു. നിന്റെ കരുതൽ അർഹിക്കാത്ത ജന്മമാണ് ഞാനെന്ന് നീ വിധിച്ചു...
എന്നിട്ടുമെന്തേ നിന്റെ നാമം മനസ്സിൽ ഉയരുമ്പോൾ എന്റെ മുഖത്ത് അറിയാതെ നിറയുന്നു പുഞ്ചിരിയുടെ നിലാവെളിച്ചം?
Comments