ജിന്ന്!
''കുറച്ച് ദിവസായി വല്യ എഴുത്താണല്ലോ. എത്ര എഴുതീട്ടും മതി വരാത്ത പോലെ..." ഒരു സുഹൃത്തിന്റെ നിരീക്ഷണമാണ്. "ഉവ്വ്.. എന്തോ ബാധ കയറിയ അവസ്ഥയാ..." ഞാൻ പറഞ്ഞു...
സത്യം പറഞ്ഞാ ബാധയല്ല... അതൊരു ജിന്നാണ്... എനിക്ക് ചുറ്റും കുറേ ചെമ്പകപ്പൂക്കൾ വാരിവിതറിയിട്ട് എങ്ങോ പോയ് മറഞ്ഞൊരു ജിന്ന്... എന്റെ വിരൽത്തുമ്പ് തൊടുമ്പോൾ ആ പൂക്കളോരോന്നും ചിന്തകളായി മാറുന്നു, വാക്കുകളായി ഒഴുകുന്നു...
എന്റെ മനസ്സിൽ പിറക്കുന്ന വാക്കുകളൊന്നും ഇപ്പോ എന്റെതല്ലാത്തത് പോലെ... ആ ജിന്ന് എന്നിലൂടെ സംസാരിക്കുന്നത് പോലെ...
Comments