കണ്ടെത്തുന്നു ഞാൻ
ഞാൻ എന്നെ കണ്ടെത്തണമെന്ന് നീ പറഞ്ഞപ്പോൾ പ്രതീക്ഷിച്ചതല്ല ഇതൊന്നും. ഇത്രയും സന്തോഷം ജീവിതത്തിൽ നിറയുമെന്ന് കരുതിയില്ല. ഇത്രയും വെളിച്ചം ചുറ്റുമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഇത്രയും ശാന്തത മനസ്സിലേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിച്ചില്ല. എന്തിനധികം, എഴുതപ്പെടാൻ വെമ്പുന്ന ഇത്രയും കഥകൾ എന്റെയുള്ളിലുണ്ടെന്ന് പോലും ഞാനറിഞ്ഞില്ല.
ഇന്ന് നഷ്ടപ്പെട്ടത് ഓരോന്നായി തിരിച്ചു പിടിക്കുകയാണ്. എഴുത്ത്, വായന, നൃത്തം, സംഗീതം, പഴയ സുഹൃത്തുക്കൾ, സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ... എല്ലാം തുടങ്ങിയത് നിന്റെ വാക്കുകളിൽ നിന്നാണ്... പറഞ്ഞ ഓരോ വാക്കും മുന്നോട്ടുള്ള എന്റെ പാതയിലെ നിലാവെളിച്ചമാണ്... റൂമിയുടെ വാക്കുകളിൽ പറഞ്ഞാൽ നിന്റെ വരവോടെ ഞാൻ മനസ്സിലാക്കി, "ഈ പ്രപഞ്ചം മുഴുവൻ എന്റെയുള്ളിലുണ്ട്. ആഗ്രഹിക്കുന്നതെന്തും സ്വയം ചോദിക്കുകയേ വേണ്ടൂ..."
Comments