ഞാനിങ്ങനാ ഭായ്!
തുടങ്ങി വച്ചതൊന്നും പാതി വഴിയിൽ ഇട്ടേച്ചു പോകുന്ന ശീലമില്ല... അതിപ്പോ അടുക്കളയിൽ കയറി ഒരു കറിയുണ്ടാക്കാനാണേലും, ഏറ്റെടുത്ത വർക്കുകൾ എഴുതി കൊടുക്കാനാണേലും, ബന്ധങ്ങളുടേയും സൗഹൃദങ്ങളുടേയും കാര്യത്തിലാണേലും.... ഒന്നും ഇടയ്ക്ക് വച്ച് മടുത്ത്, മതിയാക്കി പോകില്ല... ഒന്നിനേം ആരേം ഉപേക്ഷിക്കാനാവില്ല എനിക്ക്...
നിങ്ങൾ തിരിഞ്ഞു നടന്നാലും, അകന്നു പോയാലും, അവഗണിച്ചാലും, മറന്നാലും ഞാനിവിടെ തന്നെയുണ്ടാകും...അത് ആർക്കും വേണ്ടിയുള്ള കാത്തിരിപ്പൊന്നുമല്ല...
എത്ര അടക്കി പിടിച്ചാലും പോകാനുള്ളത് പോകുമെന്ന അറിവ്... എത്ര അകലത്താണേലും എനിക്കുള്ളത് എന്നിലേക്ക് എത്തിച്ചേരുമെന്ന തിരിച്ചറിവ്....
Comments